സ്വയം സഹായ സംഘങ്ങൾക്കായ്
ഗ്രുപ്പുകളുടെ സാമ്പത്തിക കൈകാര്യം, വരവ് ചെലവുകൾ, പേയ്മെന്റ് കളക്ഷൻ, ലോൺ അക്കൗണ്ടിംഗ്, അംഗങ്ങളുടെ ഡിജിറ്റൽ പാസ്ബുക്ക് എന്നിവയ്ക്കായി മൊബൈൽ ആപ്പ്.
ഹിന്ദി, തമിഴ്, മലയാളം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളെയും പിന്തുണയ്ക്കുന്നു.

ഗ്രൂപ്പ് കണക്ട് ആപ്പ്: പലവിധമായ കണക്കു പുസ്തകങ്ങൾക്ക് പകരം, ലളിതമായ ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ച് സുഗമമായും സുതാര്യമായും നിങ്ങളുടെ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നു.
സവിശേഷതകൾ
പേയ്മെന്റ് കളക്ഷൻ
അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന പിരിവുകൾ എളുപ്പത്തിൽ തെറ്റുകൂടാതെ രേഖപ്പെടുത്താം, ഓരോ അംഗത്തിൻ്റെയും ഗ്രൂപ്പിന്റെയും പണമിടപാടുകളുടെ റിപ്പോർട്ട്.
ഹാജർ & ഫൈനുകൾ
ഗ്രൂപ്പ് അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്തുകയും ആവശ്യമെങ്കിൽ ഹാജരാകാത്ത അംഗങ്ങൾക്ക് ഫൈൻ കണക്കാക്കുന്നു, ഗ്രൂപ്പിൻ്റെ അച്ചടക്കം പാലിക്കാനായി സഹായിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ പാസ്ബുക്ക്
അംഗങ്ങൾക്ക് മൊബൈൽ ആപ്പ് വഴി എപ്പോൾ വേണമെങ്കിലും, എവിടെ നിന്നും തങ്ങളുടെയും ഗ്രൂപ്പിന്റെയും സാമ്പത്തിക രേഖകൾ പരിശോധിക്കാം.
സമഗ്ര അക്കൗണ്ടിംഗ്
ആഴ്ച്ചയിലെയും മാസത്തിലെയും സംഭാവനകൾ, വായ്പകൾ, പലിശ, ഹയർ പർച്ചേസ്, ചിട്ടി ഫണ്ടുകൾ, ഫൈനുകൾ എന്നിവയെല്ലാം ട്രാക്ക് ചെയ്യുക.
വരവ് - ചെലവുകൾ
വരവും ചെലവും നിരീക്ഷിക്കുന്ന ലളിതമായ സംവിധാനം ഉപയോഗിച്ച് വിവിധ തലങ്ങളിലെ വരവ്-ചെലവുകൾ വിഭാഗീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
ഗ്രൂപ്പ് റിപ്പോർട്ടുകൾ
ഞങ്ങളുടെ വിശദമായ റിപ്പോർട്ടിങ് സവിശേഷതകൾ ഉപയോഗിച്ച് ഗ്രൂപ്പിൻ്റെയും അംഗങ്ങളുടെയും പ്രകടനത്തിൻ്റെ സമഗ്രമായ അറിവ് ലഭിക്കുന്നു
SHG-കൾക്ക് സ്മാർട്ട് സാമ്പത്തിക മാനേജ്മെൻറ്.
ഗ്രൂപ്പ് കണക്ട് ആപ്പ്: കമ്മ്യൂണിറ്റി ബാങ്കിംഗ് ആവശ്യങ്ങൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വയം സഹായ ഗ്രൂപ്പുകളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റുന്നു. ഞങ്ങളുടെ പ്ലാറ്റ്ഫോം സങ്കീർണ്ണമായ സാമ്പത്തിക രേഖപ്പെടുത്തൽ ലളിതമാക്കുകയും കൃത്യതയും വ്യക്തതയും ഉറപ്പാക്കുകയും ചെയ്യുന്നു.
വ്യക്തമായ ഗവേഷണവും ഉപയോക്തൃ പ്രതികരണവും അടിസ്ഥാനമാക്കി വികസിപ്പിച്ച സവിശേഷതകളിലൂടെ, Group Connect സ്വയം സഹായ ഗ്രൂപ്പുകൾക്ക് മികച്ച സാമ്പത്തിക കൃത്യത, മെച്ചപ്പെട്ട രേഖ സംരക്ഷണം, ഉയർന്ന അംഗ പങ്കാളിത്തം എന്നിവ നേടാൻ സഹായിക്കുന്നു.
ഗ്രൂപ്പ് മീറ്റിംഗുകളും ഹാജർ മാനേജ്മെൻറും.
യോഗങ്ങൾ നിശ്ചയിക്കൽ, നടത്തിപ്പ്, പണമിടപാടുകൾ രേഖപ്പെടുത്തൽ എന്നിവയുടെ മുഴുവൻ പ്രക്രിയയും ഞങ്ങളുടെ പ്ലാറ്റ്ഫോം ലളിതമാക്കുന്നു. യോഗ അജണ്ടകൾ സജ്ജമാക്കുക, ചർച്ചകൾ രേഖപ്പെടുത്തുക, ഗ്രൂപ്പ് എടുത്ത പ്രധാന തീരുമാനങ്ങൾ സൂക്ഷിക്കുക— All in one place.
ലളിതമായ ഹാജർ സംവിധാനം ഉപയോഗിച്ച് അംഗങ്ങളുടെ ഹാജർ വേഗത്തിൽ രേഖപ്പെടുത്തുക, അഭാവത്തിനുള്ള കാരണങ്ങൾ കുറിക്കുക, കൃത്യമായ പങ്കാളിത്ത റെക്കോർഡുകൾ നിലനിർത്തുക. ഇത് ഗ്രൂപ്പുകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനും പങ്കാളിത്തം നിരീക്ഷിക്കാനും സഹായിക്കുന്നു.
ബഹുഭാഷാ പിന്തുണയും ലൈഫ്ടൈം അപ്ഡേറ്റുകളും.
40 പ്രീ-ഇൻസ്റ്റോൾ ചെയ്ത ഭാഷകളുടെ പിന്തുണയോടെ Group Connect ഭാഷാ പരിമിതികൾ ഇല്ലാതാക്കുന്നു, വിവിധ SHG സമൂഹങ്ങൾക്ക് സാമ്പത്തിക കൈകാര്യം കൂടുതൽ സുഗമമാക്കുന്നു.
ഞങ്ങളുടെ ലൈഫ്ടൈം അപ്ഡേറ്റ് നയത്തിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഭാവിയിലെ എല്ലാ മെച്ചപ്പെടുത്തലുകളും അധിക ചെലവില്ലാതെ ലഭിക്കും, അതുവഴി നിങ്ങളുടെ SHG എപ്പോഴും ഏറ്റവും പുതിയ സവിശേഷതകൾ ഉപയോഗിക്കാനാകും.
മൾട്ടി-പ്ലാറ്റ്ഫോം പിന്തുണയും അഡ്വാൻസ്ഡ് സവിശേഷതകളും
-
ഒരു അക്കൗണ്ടിൽ നിന്ന് തന്നെ പല ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം.
-
കാലാവധി കഴിഞ്ഞ സാമ്പത്തിക ഇടപാടുകളുടെ അറിയിപ്പുകൾ.
-
അത്യാധുനിക ഓഡിറ്റ് സൗകര്യം.
-
ക്രോസ്-പ്ലാറ്റ്ഫോം പിന്തുണ (Android, iOS, Windows).
ഇന്ത്യ മുഴുവൻ ഗ്രൂപ്പുകൾ വിശ്വസിക്കുന്നത്
തമിഴ്നാട്, കേരളം, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പടെ 20+ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള സ്വയം സഹായ ഗ്രൂപ്പുകൾക്ക് വിജയകരമായി സേവനം നൽകുന്നു.
നമ്മുടെ സംഘത്തിന്
ഒരു വെബ്സൈറ്റ് ഉണ്ടോ?
നിങ്ങളുടെ സംഘത്തിന് പ്രൊഫഷണൽ വ്യക്തിത്വം നൽകാനും വിശ്വാസം വളർത്താനും പ്രവർത്തനങ്ങളും നേട്ടങ്ങളും സമൂഹത്തിലേക്ക് എത്തിക്കാനും ഒരു സ്വന്തം വെബ്സൈറ്റ് സഹായിക്കും.